തീരുമാനം പ്രഖ്യാപിച്ചത് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് നടന്‍ ആമിര്‍ ഖാനാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ടൊറന്റോ ചലച്ചിത്രമേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ലാപതാ ലേഡീസ് ഇന്ത്യയിലാകെ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് തിയറ്റര്‍ റിലീസിനെത്തിയെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചില്ല.
എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്തതോടെ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രം മുന്നോട്ട് വെക്കുന്ന ?ഗൗരവകരമായ വിഷയം തന്നെയാണ് ചിത്രം ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായത്. നെറ്റ്ഫ്‌ലിക്‌സില്‍ ആഴ്ചകളോളം ട്രെന്‍ഡിങ്ങായിരുന്നു ലാപതാ ലേഡീസ്. കാലം മുന്നോട്ട് പോകുമ്പോഴും മാറ്റത്തിന് വിധേയമാകാത്ത ഉത്തരേന്ത്യന്‍ ജീവിതങ്ങളെയും, സംസ്‌കാരങ്ങളേയുമെല്ലാം മനോഹരമായി ചിത്രീകരിച്ച ലാപതാ ലേഡീസ് സുപ്രീംകോടതിയില്‍ വരെ പ്രദര്‍ശിപ്പിച്ചിരുന്നു. |