'കേരളാ സ്റ്റോറിയുടെ സീക്വല്‍ ഉണ്ടാകും തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല ഒരുങ്ങുന്നത്' - സംവിധായകന്‍ സുദീപ്തോ സെന്‍ വ്യക്തമാക്കി. 2023ല്‍ റിലീസ് ചെയ്ത കേരളാ സ്റ്റോറി 303.97 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.
കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നുമാണ് സിനിമ ആരോപിച്ചത്. അദാ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായത്. യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി, ദേവദര്‍ശിനി, വിജയ് കൃഷ്ണ, പ്രണയ് പച്ചൗരി, പ്രണവ് മിശ്ര, പ്രണാലി ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. |