Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
UK Special
  Add your Comment comment
ഭര്‍ത്താവ് അത്താഴം ഉണ്ടാക്കി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് യുവതി
reporter

ലണ്ടന്‍: വിവിധങ്ങളായ കാരണങ്ങളാല്‍ ദമ്പതികള്‍ പിരിയാറുണ്ട്. അതില്‍ തന്നെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ചില കാരണങ്ങളാലും ദമ്പതികള്‍ ചിലപ്പോള്‍ വിവാഹമോചനത്തിന് ആവശ്യപ്പെടാറുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നും ചര്‍ച്ചയാവുന്നത്. ഭര്‍ത്താവ് നേരത്തെ വാഗ്ദ്ധാനം ചെയ്തതുപോലെ അത്താഴം തയ്യാറാക്കി വയ്ക്കാത്തതിനെ തുടര്‍ന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുവത്രെ. ഇന്നത്തെ പല ദമ്പതികളും വിവാഹം കഴിക്കുമ്പോള്‍ തന്നെ വീട്ടില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് പരസ്പരധാരണയില്‍ എത്താറുണ്ട്. പ്രത്യേകിച്ചും ദമ്പതികള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ടെങ്കില്‍. അതുപോലെ ഈ സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും നേരത്തെ തന്നെ ചില കാര്യങ്ങളിലെല്ലാം ഒരു ധാരണയില്‍ എത്തിയിരുന്നു. അത് പ്രകാരം ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകുകയാണെങ്കില്‍ അത്താഴം തയ്യാറാക്കി വയ്ക്കാം എന്ന് ഭര്‍ത്താവ് സമ്മതിച്ചിരുന്നു.

എന്നാല്‍, ഭാര്യ വരുമ്പോഴേക്കും ഭര്‍ത്താവ് അത്താഴം തയ്യാറാക്കി വയ്ക്കുന്നില്ലെന്ന് കാണിച്ചാണ് വിവാഹമോചനത്തിന് ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഇയാള്‍ വീട്ടിലെ കാര്യങ്ങളിലൊന്നും തന്നെ സഹായിക്കുന്നില്ല എന്നും ഭാര്യ പറയുന്നു. താന്‍ 12 മണിക്കൂര്‍ ജോലി ചെയ്ത് തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് പറഞ്ഞതുപോലെ ഭക്ഷണം തയ്യാറാക്കി വയ്ക്കുന്നില്ല. വിശന്ന് വീട്ടിലെത്തുമ്പോള്‍ കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. ഭര്‍ത്താവ് അപ്പോള്‍ ഒന്നുകില്‍ ഉറങ്ങുകയായിരിക്കും അല്ലെങ്കില്‍ യൂട്യൂബില്‍ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കും എന്നും ഇവര്‍ പറയുന്നു. തീര്‍ന്നില്ല, അവസാനം താന്‍ ജോലിക്ക് പോകുമ്പോള്‍ തന്നെ തനിക്ക് രാത്രിക്ക് കഴിക്കാനുള്ളത് കൂടി ഉണ്ടാക്കിവച്ചിട്ട് പോകാന്‍ തുടങ്ങി എന്നാണ് ഭാര്യ പറയുന്നത്. എന്നാല്‍, രാത്രി തിരികെ എത്തുമ്പോഴേക്കും അതും ഭര്‍ത്താവ് കഴിക്കും എന്നും ഭാര്യ പറയുന്നുണ്ട്. ഇതെല്ലാം കാണിച്ചാണ് ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് മിറര്‍ ഓണ്‍ലൈന്‍ എഴുതുന്നത്.

 
Other News in this category

 
 




 
Close Window