സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും വിളിച്ച് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍. പിതാവിനെ ഹാജരാക്കിയില്ലെങ്കില്‍ സുഹൃത്തുക്കളെ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ല. പൊലീസ് ഭീഷണിപ്പെടുത്തിയത് ഇന്ന് രാവിലെയെന്ന് സിദ്ദിഖിന്റെ മകന്‍ പറഞ്ഞു.
അതേസമയം നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് മറൈന്‍ ഡ്രൈവ് കടവന്ത്ര ഭാഗങ്ങളില്‍ വച്ചാണ്.
സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലര്‍ച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലര്‍ച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്‍കി. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. |