Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
UK Special
  Add your Comment comment
ഒസ്‌കാറിനായി ബ്രിട്ടീഷ് അക്കാദമി അയച്ചത് ഹിന്ദി ചിത്രം
reporter

ലണ്ടന്‍: ഒസ്‌കാര്‍ അവാര്‍ഡിനായുള്ള അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഹിന്ദി ഭാഷാ ചിത്രം ഔദ്യോഗികമായി അയച്ച് ബ്രിട്ടീഷ് അക്കാദമി. ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായാണ് ഹിന്ദി ഭാഷയിലുള്ള ബ്രിട്ടീഷ് പ്രൊഡക്ഷനായ സന്തോഷ് അയച്ചിരിക്കുന്നത്. ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലറായ 'സന്തോഷ്' സംവിധാനം ചെയ്തത് ഇംഗ്ലണ്ടില്‍ ജനിച്ച ബ്രിട്ടീഷ്-ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക സന്ധ്യ സൂരിയാണ്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണം നടത്തുന്ന വിധവയായ സ്ത്രീ പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം. ലഖ്നൗവിലും പരിസരങ്ങളിലുമാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായ കിരണ്‍ റാവുവിന്റെ 'ലാപത ലേഡീസ്' എന്ന ചിത്രത്തിനൊപ്പം ഇത് മത്സരിക്കും.

യുകെ ഇന്ത്യയെ അടിസ്ഥാനമാക്കി ഒരു ഹിന്ദി സിനിമ ഒസ്‌കാറിന് ഔദ്യോഗിക എന്‍ട്രിയായി സമര്‍പ്പിക്കുന്നത് തികച്ചും അത്ഭുതം തന്നെ എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 'ഐ ഫോര്‍ ഇന്ത്യ' (2005), 'എറൗണ്ട് ഇന്ത്യ വിത്ത് എ മൂവി ക്യാമറ' (2018) എന്നീ മുന്‍ ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് സന്ധ്യ സൂരി. ബാഫ്റ്റ നോമിനേറ്റ് ചെയ്ത ഫിക്ഷന്‍ ഷോര്‍ട്ട് ഫിലിം 'ദ ഫീല്‍ഡ്' (2018) ഒരുക്കിയതും ഇവരാണ്.

അതേ സമയം ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപത്താ ലേഡീസ്' ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരെയും അമ്പരപ്പിക്കുന്നതായിരുന്നു 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും 'ലാപത്താ ലേഡീസ്' തിരഞ്ഞെടുത്തത്.

മൂന്ന് പതിറ്റാണ്ടിനിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന നിലയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ ചിത്രം ഫെസ്റ്റിവലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അവാര്‍ഡായ ഗ്രാന്‍ഡ് പ്രിക്‌സ് നേടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഗ്രാന്‍ഡ് പ്രിക്സ് നേടിയ ജോനാഥന്‍ ഗ്ലേസറിസന്റെ ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള 2023 ഓസ്‌കാര്‍ നേടിയതിനാല്‍. ജൂറിയുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.


 
Other News in this category

 
 




 
Close Window