യുകെയിലെ വാര്‍വിക് ഷയറില്‍ വാഹനങ്ങള്‍ നിരയായി കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. അപകടത്തിനു കാരണക്കാരന്‍ ഇന്ത്യന്‍ വംശജനാണെന്നു പോലീസ് പറയുന്നു.അക്ഷര്‍ദീപ് സിങ് എന്നയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ആകാശ് എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 23 വയസ്സുകാരനാണ് ഇദ്ദേഹം.
വാര്‍വിക്ക്ഷയറില്‍ ഗുരുതരമായ വാഹനാപകടത്തില്‍ 50 വയസ്സുകാരിയാണു മരിച്ചത്. ആറ് വാഹനങ്ങളാണ് കൂട്ടമായി ഇടിച്ചുകയറിയത്. അപകടത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ വംശജനായ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാള്‍ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വാര്‍വിക്ക്ഷയറിലെ ഗെയ്ഡണ്‍ ഗ്രാമത്തിന് സമീപമുള്ള എം40ക്ക് സമീപം വെച്ചായിരുന്നു ഗുരുതരമായ അപകടം. ഒരു പ്യൂജെറ്റ് വാനും, അഞ്ച് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഡ്രൈവര്‍ ഇവിടെ നിന്നും അപ്രത്യക്ഷനായിരുന്നു.
അപകടത്തില്‍ 50-കളില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സിംഗിനെ കണ്ടെത്താനും ഓഫീസര്‍മാര്‍ ശ്രമിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇയാളെ കണ്ടെത്താന്‍ കഴിയുന്ന വിവരങ്ങള്‍ കൈമാറാനും, അപകടത്തെ കുറിച്ച് വിവരം നല്‍കാനും കഴിയുമെങ്കില്‍ ബന്ധപ്പെടാനും വാര്‍വിക്ക്ഷയര്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. |