നോര്‍ത്ത് ഡെവണ്‍ മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികളെ (2024 - 2026) തിരഞ്ഞെടുത്തു.
15 വര്‍ഷമായി ഡെവണ്‍ മലയാളികളുടെ പ്രത്യേകിച്ച് നോര്‍ത്ത് ഡെവണ്‍ നിവാസികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് നോര്‍ത്ത് ഡെവണ്‍ മലയാളി അസ്സോസിയേഷന്‍. പുതിയ പ്രസിഡന്റ് ജോഷി ജോണി, വൈസ് പ്രസിഡന്റ് അന്‍സു ടി ബെന്നി, സെക്രട്ടറി ജോസ് എം ഫ്രാന്‍സിസ്, ട്രഷറര്‍ ഷിന്‍സണ്‍ ഡേവിസ്, കോഓര്‍ഡിനേറ്റര്‍ ഡോണ മെറിന്‍ മനുവല്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, പിആര്‍ഒ ആന്റ് ഐടി മാത്യൂസ് ജോയി, യൂത്ത് കോഓര്‍ഡിനേറ്റര്‍ ചാര്‍ളി ചെറിയാന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി റ്റോമിന്‍ തോമസ്, രേഷ്മ സുനില്‍, ബബിത ബി നായര്‍. സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ദിലി ജോസ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അനീഷ് വിന്‍സെന്റ് സ്വാഗതവും ട്രഷറര്‍ ജിതേഷ് ലുക്കോസ് ആശംസയും രേഖപ്പെടുത്തി.
വിദ്യാ സമ്പന്നരും സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാ സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിഭാശാലികളും പഴയ/ പുതിയ തലമുറയിലെ പ്രഗത്ഭരായ വ്യക്തികളും ആണ് നോര്‍ത്ത് ഡെവണ്‍ മലയാളി അസോസിയേഷന്റെ പുതിയ നേതൃ നിരയിലേക്ക് കടന്നു വന്നിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മലയാളികളുടെ അടുത്തകാലത്ത് ഉണ്ടായ കുടിയേറ്റവും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ട് അസോസിയേഷന്റെ വിവിധ രീതിയിലുള്ള വളര്‍ച്ചയ്ക്കും അതോടൊപ്പം തന്നെ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തനിമയും മുറുകെ പിടിച്ചു കൊണ്ട് അസോസിയേഷനെ യുകെയിലെ തന്നെ മികച്ച ഒരു അസോസിയേഷന്‍ ആകുവാന്‍ തന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് ജോഷി ജോണി അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 27ന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ച് ക്രിസ്മസ് ന്യൂ ഇയര്‍ പ്രോഗ്രാം ജനുവരിയില്‍ പ്രൗഢ ഗംഭീരവും വര്‍ണ്ണാഭമായി നടത്തുവാന്‍ തീരുമാനിക്കുകയും അതിന്റെ വിജയത്തിനായി പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.സമൂഹ നന്മക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനമെടുത്തു. |