സിനിമയില്‍ താന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ കാരണം, ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് കരുതിയാണ് പലരും ഇത്തരത്തില്‍ പെരുമാറിയതെന്നാണ് നടി പറയുന്നത്.
സിനിമാ മേഖലയില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന മല്ലിക ഷെരാവത്തിന്റെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ആ വീഡിയോയിലാണ് സിനിമാ മേഖലയില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ നടി വിവരിക്കുന്നത്.
നടന്മാരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമനായി പ്രവര്‍ത്തിച്ചതിനാല്‍, തനിക്ക് സിനിമയില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായെന്നുമാണ് മല്ലികയുടെ വെളിപ്പെടുത്തല്‍. സിനിമ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ടെന്നുമാണ് നടി വീഡിയോയില്‍ പറഞ്ഞത്.
ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. നിങ്ങളെ എന്തിന് വന്ന് കാണണമെന്നാണ് തിരിച്ച് ചോദിക്കാറുള്ളത്. സ്‌ക്രീനില്‍ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ... പിന്നെ രാത്രി എന്താണ് പ്രശ്‌നമെന്നാണ് അവര്‍ പറയുന്നതെന്നുമാണ് മല്ലികയുടെ വാക്കുകള്‍.
സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാല്‍, ഞാന്‍ ഇത്തരം വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ താന്‍ അങ്ങനെയുള്ള ഒരാളല്ലെന്നുമാണ് താരം പറയുന്നത്. |