ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ?ഗോവിന്ദയെ മുംബൈയിലെ ക്രിറ്റികെയര്‍ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗോവിന്ദ മുബൈയിലെ സ്വന്തം വീട്ടില്‍ വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് കാലിലേക്ക് അബദ്ധത്തില്‍ വെടിയേറ്റത്. കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും അദ്ദേഹത്തിന്റെ ആരോ?ഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ വിലയിരുത്തി ഗോവിന്ദയുടെ റിവോള്‍വര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. |