ജര്‍മനിയില്‍ പഠനത്തിന് എത്തിയ മാവേലിക്കര സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖമാണു മരിച്ചത്. പത്തനംതിട്ട ആറാട്ടുപുഴ കാവുംമുഖത്ത് പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയായിരുന്നു.ആഫ്രിക്കന്‍ വംശജനായ യുവാവാണ് പ്രതിയെന്നു റിപ്പോര്‍ട്ട്. |