Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി
Text By: Reporter, ukmalayalampathram
സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയന്‍ എഡിജിപി ചുമതലയില്‍ അജിത് കുമാര്‍ തുടരും. മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി സെക്രട്ടറിയേറ്റില്‍ എത്തി മടങ്ങിയിരുന്നു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി.

അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തല്‍. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ നടപടി.
 
Other News in this category

 
 




 
Close Window