Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Nov 2024
 
 
UK Special
  Add your Comment comment
ജോലിക്ക് തെരഞ്ഞെടുത്ത കത്ത് യുവതിക്ക് ലഭിച്ചത് 48 വര്‍ഷത്തിന് ശേഷം
reporter

ലണ്ടന്‍: 48 വര്‍ഷം മുമ്പ് മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ജോലിക്ക് ഏറെ പ്രതീക്ഷയോടെയാണ് സ്റ്റണ്ട് വുമണ്‍ ടിസി ഹോഡ്‌സണ്‍ അപേക്ഷ അയച്ചത്. ഏറെ കാലം കാത്തിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. ഒടുവില്‍ അങ്ങനെയൊരു അപേക്ഷ അയച്ച കാര്യം തന്നെ ടിസി ഹോഡ്‌സണ്‍ മറന്നു. എന്നാല്‍, ടിസി മറന്നാലും ഞങ്ങള്‍ മറക്കില്ലെന്ന് പറഞ്ഞത് പോലെ 48 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ 70 -ാം വയസില്‍, ഏതാണ്ട് അഞ്ച് പതിറ്റാണ്ടിന് ശേഷം ടിസി ഹോഡ്‌സണിനെ ജോലിക്ക് തെരഞ്ഞെടുത്തു എന്ന കത്ത് ലഭിച്ചു. കത്ത് ലഭിച്ചപ്പോള്‍ ആദ്യം എന്താണെന്ന് വ്യക്തമായില്ലെങ്കിലും പിന്നീടാണ് താന്‍ 48 വര്‍ഷം മുമ്പ് അയച്ച അപേക്ഷയുടെ മറുപടിയാണെന്ന് ടിസിക്ക് വ്യക്തമായത്.

1976 ജനുവരിയിലായിരുന്നു ടിസിയെ തെരഞ്ഞെടുത്തു കൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍, ആ എഴുത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പില്‍ അനക്കമറ്റ് കിടന്നു. ഒടുവില്‍ ടിസിയെ തേടി ആ കത്ത് എത്തിയപ്പോള്‍ അതിന് മുകളില്‍ ഒരു ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. 'സ്റ്റെയിന്‍സ് പോസ്റ്റ് ഓഫീസ് വൈകി ഡെലിവറി ചെയ്തു. ഒരു തിരച്ചിലിനിടെ കണ്ടെത്തി. പക്ഷേ, ഏകദേശം 50 വര്‍ഷം വൈകി' എന്നായിരുന്നു ആ കുറിപ്പ്. അപ്രതീക്ഷിതമായി എഴുത്ത് ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്ന് ടിസി മാധ്യമങ്ങളോട് പറഞ്ഞു.

എന്തുകൊണ്ടാണ് ജോലിയെക്കുറിച്ച് വീണ്ടും കേള്‍ക്കാത്തതെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്കറിയാം,' ടിസി ഹോഡ്‌സണ്‍ ബിബിസിയോട് പറഞ്ഞു. അന്ന് താമസിച്ചിരുന്ന ലണ്ടനിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് ആപ്ലിക്കേഷന്‍ ടൈപ്പ് ചെയ്തതായി ഹോഡ്‌സണ്‍ ഓര്‍ത്തെടുത്തു. ഒരിക്കലും വരാത്ത പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. 'എല്ലാ ദിവസവും ഞാന്‍ എന്റെ പോസ്റ്റിനായി തെരഞ്ഞു, പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല, ഞാന്‍ വളരെ നിരാശനായിരുന്നു, കാരണം ഞാന്‍ ശരിക്കും ഒരു മോട്ടോര്‍ സൈക്കിളില്‍ ഒരു സ്റ്റണ്ട് റൈഡറാകാന്‍ ആഗ്രഹിച്ചു. ഇത്രയും കാലം കഴിഞ്ഞ് അത് തിരികെ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്,' 70 -താമത്തെ വയസില്‍ തന്നെ തേടിയെത്തിയ ജോലിയെ കുറിച്ച് അവര്‍ പറഞ്ഞു.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ടിസി ജീവിതത്തില്‍ മറ്റൊരു കരിയര്‍ തെരഞ്ഞെടുത്തിരുന്നു. അവര്‍ ആഫ്രിക്കയിലേക്ക് താമസം മാറ്റി. ആദ്യ കാലത്ത് പാമ്പ് പിടിത്തക്കാരിയും പിന്നീട് കുതിര ഓട്ടക്കാരിയുമായി ജോലി ചെയ്തു. ഒടുവില്‍ അവര്‍ വിമാനം പറത്താന്‍ പഠിക്കുകയും എയറോബാറ്റിക് പൈലറ്റും ഇന്‍സ്ട്രക്ടറും ആയിത്തീരുകയും ചെയ്തു. സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ആകാന്‍ ആഗ്രഹിച്ച് ഒടുവില്‍ ടിസി ഒരു പൈലറ്റായി മാറി. സ്റ്റണ്ട് റൈഡറാകാനായി ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെടാനായി, താന്‍ ഒരു സ്ത്രീയാണെന്ന് ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായും അന്ന് ഇന്റര്‍വ്യൂവിന് തനിക്ക് എല്ലുകള്‍ ഒടിഞ്ഞാല്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞിരുന്നതായും അവര്‍ ഓര്‍ത്തെടുത്തു. ഇന്ന് തന്റെ ഇളയ കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞാല്‍ ഇതെല്ലാം ഒന്ന് അസ്വദിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും ആ 70 -കാരി കൂട്ടിച്ചേര്‍ത്തു. ഉടമസ്ഥരെ അന്വേഷിച്ച് പതിറ്റാണ്ടുകള്‍ പഴയ എഴുത്തുകള്‍ എത്തുന്നത് ലണ്ടനില്‍ ഇന്നൊരു പുതുമയുള്ള കാര്യമല്ല.

 
Other News in this category

 
 




 
Close Window