Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
UK Special
  Add your Comment comment
ലേബര്‍ സര്‍ക്കാരിന് മേലുള്ള പ്രീതി ജനങ്ങള്‍ക്ക് അവസാനിച്ചു
reporter

ലണ്ടന്‍: അധികാരത്തിലേറി അധികം വൈകാതെ ലേബര്‍ സര്‍ക്കാരിന് മേലുള്ള പ്രീതി ജനങ്ങള്‍ക്ക് അവസാനിച്ചിരിക്കുകയാണ്. 36 പോയിന്റാണ് കുറഞ്ഞത്. അതായത് മുന്‍തൂക്കം ഒരു പോയിന്റ് മാത്രം. പ്രതിഛായ വീണ്ടെടുക്കാന്‍ തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാര്‍. വിന്റര്‍ ഫ്യൂവല്‍ പെയ്മെന്റ് നിര്‍ത്തലാക്കിയതു ജനരോഷത്തിന് ഇടയാക്കി. കൂടാതെ സൗജന്യങ്ങളും സമ്മാനങ്ങളും സ്വീകരിക്കുന്നത് തിരിച്ചടിയായതോടെ പുതിയ നിയമ നിര്‍മ്മാണത്തിന് തന്നെ മുതിരേണ്ടിവന്നു. വിജയിച്ച് മൂന്നുമാസമായി അധികാരത്തിലേറിയിട്ടുള്ള അതിനിടയിലാണ് പാര്‍ട്ടി പിന്തുണ കുറഞ്ഞത്. 29 ശതമാനം പേര്‍ ലേബറിനേയും 28 ശതമാനം കണ്‍സര്‍വേറ്റീവിനെയും പിന്തുണക്കുന്നു.

റിഫോം പാര്‍ട്ടിയുടെ മുന്നേറ്റം എടുത്തു പറയേണ്ടതാണ്. 19 ശതമാനം. ലിബറല്‍ ഡെമോക്രാറ്റുകള്‍ 11 ശതമാനവും ഗ്രീന്‍സിന് ഏഴു ശതമാനവും പിന്തുണ ലഭിച്ചു, മറ്റൊരു സര്‍വ്വേയില്‍ റിഫോം യുകെ നേതാവ് ഫരാഗിനേക്കാള്‍ ജനപിന്തുണ കീര്‍ സ്റ്റാര്‍മറിന് കുറവാണെന്നും പറയുന്നു. എന്‍എച്ച്എസ്, സാമ്പത്തിക നയങ്ങള്‍, ടാക്സ് എന്നിങ്ങനെ ഒരുപാടു കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. സാധാരണക്കാരുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ നോക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാകുന്നില്ല. ബജറ്റിലും കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാണില്ലെന്നാണ് നേരത്തെ തന്നെ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ചുരുക്കിപറഞ്ഞാല്‍ സര്‍ക്കാരിന് ജനപിന്തുണ കിട്ടണമെങ്കില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.

 
Other News in this category

 
 




 
Close Window