Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
Teens Corner
  Add your Comment comment
കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തി. ഏകദേശം 550ഓളം പേരുടെ ഓണ സദ്യയോടെ തുടങ്ങിയ ഓണപരിപാടി വൈകിട്ട് പത്ത് മണിക്ക് ഡിജെ പാര്‍ട്ടിയോടെ ആണ് അവസാനിച്ചത്.
Text By: Reporter, ukmalayalampathram
ഓണാഘോഷങ്ങള്‍ മലയാളി മംഗമാരുടെ അകമ്പടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് തുടക്കം കുറിച്ചത്. അത്തപൂക്കളും ഇട്ടും പൂക്കളാല്‍ അലങ്കരിച്ച ഹാളിലേയും വേദിയിലേയും ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവരെയും പഴയ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവം നല്‍കുകയും ചെയ്തു.

സി.കെ.സി പ്രസിഡന്റ് ജോണ്‍ (ബിജു) യോഹന്നാന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ കവന്‍ട്രി ലോര്‍ഡ് മേയര്‍ മാല്‍ മട്ടണ്‍, മേയറസ്സ് മാഗീ ഹിക്ക്മാന്‍, കവന്‍ട്രി ആക്ടിങ്ങ് ബിഷപ്പും ടോണ്ടന്‍ ബിഷപ്പുമായ റൂത്ത് വേര്‍സ്ലി, കവന്‍ട്രി കൗണ്‍സിലര്‍ റാം ലേഘാ, യുക്മാ മിഡ്ലാന്റസ്് പ്രസിഡന്റ് ജോര്‍ജ് തോമസ്, മാവേലി എന്നിവരും, സി കെ സി കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. വിശിഷ്ടാതിഥികള്‍ സികെസിയുടെ ഐക്യമത്യത്തെയും ശക്തിയെയും കുറിച്ച് സംസാരിച്ചപ്പോള്‍, സികെസി പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ സികെസിയുടെ ഒരു സെന്റര്‍ കവന്‍ട്രിയില്‍ വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു.

ഓണാഘോഷത്തോടൊപ്പം സികെസിയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. ജിസിഎസ്ഇക്കും എ ലെവലിനും ഉന്നത വിജയം നേടിയവര്‍ക്ക് മേയര്‍ മൊമന്റോ നല്‍കിയത് കുട്ടികള്‍ക്ക് പ്രചോദനം നല്‍കി. മാവേലിയെ വരവേറ്റും തിരുവാതിരയുമായി കളം നിറഞ്ഞാണ് പരിപാടികള്‍ക്ക് തുടക്കമായത്. വിഭവ സമൃദ്ധമായ സ്വാദേറിയ ഓണസദ്യ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഓണം സ്പോര്‍ട്സ് ഡേയില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ ചടങ്ങില്‍ സമ്മാനിച്ചു. സി കെ സിയും സര്‍ഗം ഡാന്‍സ് ശ്രൂപ്പും ആയി ചേര്‍ന്നുള്ള ഗംഭീര വെല്‍ക്കം ഡാന്‍സ് എല്ലാവരും ആസ്വദിച്ചു. മാവേലി മന്നനായി സ്റ്റേജില്‍ നിറഞ്ഞാടിയത് എവര്‍ക്കും കൗദുകം ഉളവാക്കി.

പിന്നീട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, മോഹിനിയാട്ടം, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ് എല്‍ഇഡി സ്‌ക്രീനിലെ അതിമനോഹര ബാഗ്രൗണ്ട് എന്നിവയും എല്ലാം അരങ്ങില്‍ അരങ്ങേറിയതും, അവസാനത്തെ ഡിജെ യും എല്ലാവരെയും ആവേശത്തിമിര്‍പ്പിലാഴ്ത്തി. സി കെ സി കമ്മറ്റിക്ക് വേണ്ടി ട്രഷറര്‍ പോളച്ചന്‍ പൗലോസ് സമ്മാനങ്ങളും റാഫിള്‍ നറുക്കെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പോള്‍സണ്‍ മത്തായി ഓണസദ്യക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി റ്റാജ് തോമസ് സ്വാഗതവും സെക്രട്ടറി ജോണ്‍സണ്‍ യോഹന്നാന്‍ നന്ദിയും അറിയിച്ചു.
 
Other News in this category

 
 




 
Close Window