Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
Teens Corner
  Add your Comment comment
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തില്‍ വിജയദശമി പൂജയും നൃത്ത സംഗീത സന്ധ്യയും നടത്തുന്നു. വേദി - ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, തീയതി ഒക്ടോബര്‍ - 13.
Text By: Reporter, ukmalayalampathram
ഈമാസം 13ന് ഞായറാഴ്ച മൂന്നു മണി മുതല്‍ ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിക്കുന്ന സരസ്വതി പൂജയോടനുബന്ധിച്ചു, കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കല്‍, ക്ലാസിക്കല്‍ നൃത്തം, കീര്‍ത്താനാലാപനം, നാമാര്‍ച്ചന, കഴിഞ്ഞ അധ്യയന വര്‍ഷം ജിസിഎസ്ഇ, 'എ' ലെവല്‍ ക്ലാസ്സുകളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാന വിതരണം, പ്രസാദ ഊട്ട്, അന്നദാനം എന്നീ പരിപാടികളോടു കൂടി അതിവിപുലമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. തികച്ചും ഭക്തിനിര്‍ഭരമായി നടത്തുന്ന ഈ പൂജയിലേക്കും അനുബന്ധ പരിപാടിയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH7 8PS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ടി. അനില്‍കുമാര്‍ -07828218916

വിനോദ് ജി നായര്‍ -07950963472

സുഭാഷ് ജി നായര്‍ -07881097307
 
Other News in this category

 
 




 
Close Window