Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ പുതുപ്പള്ളി മണ്ഡല പ്രവാസികള്‍ വീണ്ടും ഒത്തു കൂടുന്നു. ശനിയാഴ്ച ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കുടുംബ സംഗമം.
Text By: Reporter, ukmalayalampathram
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും യുകെയുടെ നാനാഭാഗത്തു നിന്നും കുടിയേറി താമസിക്കുന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളില്‍ തങ്ങളുടെ നാടിന്റെ സ്മൃതികളും സൗഹൃദങ്ങളും പങ്കുവെക്കുവാനാണ് എത്തിച്ചേരുക. നിരവധിയായ പ്രാദേശിക സംഗമങ്ങള്‍ വിജയകരമായി യുകെയില്‍ നടക്കുന്നുണ്ടെങ്കിലും അതിലേറെ ശോഭയോടെ ഒരു മഹാസംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


പതിനൊന്നാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നാളെ ശനിയാഴ്ച ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമം ആഘോഷമാക്കാന്‍ വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുര്‍, പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്.


നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന പങ്കുവെക്കലുകളും വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തില്‍ പങ്കുചേരുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും ഉച്ച ഊണ് തയ്യാറാക്കുന്നതിന് പുറമെ വൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കുമ്പോള്‍ വ്യത്യസ്ത രൂചിക്കുട്ടിലുളള ഭക്ഷണങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരവുമാവും പുതുപ്പള്ളിക്കാര്‍ക്ക് ലഭിക്കുക.


യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരും സംഗമ വേദിയില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ലിസാ 07528236705 (07528236705), റോണി; 07886997251

സ്ഥലത്തിന്റെ വിലാസം

St Johns Hall, Lodge Causeway, Fishpond Bristol, UK, BS16 3QG
 
Other News in this category

 
 




 
Close Window