ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുന്നെന്നാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാന്‍ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.
സൈ്വരജീവിതം തടസ്സപ്പെടുത്തുന്നുവെന്നും മാധ്യമങ്ങള്‍ക്ക് പൊലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും സിദിഖിന്റെ പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിവില്‍ ഡ്രസ്സില്‍ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മാധ്യമങ്ങള്‍ക്ക് പോലീസ് സംഘം വാര്‍ത്ത ചോര്‍ത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്. |