ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും നാളെ ആയിരങ്ങള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കും. ദുര്‍ഗാഷ്ടമിയും മഹാനവമിയും ഒഴികെ ദിവസഭേദമോ സമയഭേദമോ ഇല്ലാതെ വിദ്യാരംഭം നടത്താന്‍ എല്ലാ ദേശത്തുനിന്നും ഭക്തരെത്തും.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ 51 ഗുരുക്കന്മാരുടെ കാര്‍മികത്വത്തില്‍ നാളെ പുലര്‍ച്ചെ 4 മുതലാണു വിദ്യാരംഭം. ഇരുപതിനായിരത്തോളം കുട്ടികള്‍ വിദ്യാരംഭത്തിന് എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. |