ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,' രമേശ് ചെന്നിത്തല കുറിച്ചു. |