'എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്‌നേഷ് ശിവനെ സമ്മാനിച്ചത് ഈ ചിത്രമാണ് - ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഓര്‍മ പുതുക്കല്‍. നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നയന്‍സ്. 2015 ല്‍ ആണ് വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്. നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. സംവിധായകനായ വിഘ്‌നേഷ് ശിവനോടൊപ്പമുള്ള നയന്‍സിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിഘ്‌നേഷ് നയന്‍താരയെ ആദ്യമായി കാണാന്‍ പോയ അനുഭവം പങ്കുവെക്കുന്ന ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നാനും റൗഡിതാന്‍ ചെയ്യാനായി നയന്‍താരയെ സമീപിക്കുമ്പോള്‍ അവര്‍ നായികാ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പകരം അവരെ നേരിട്ട് കണ്ടിട്ട് തിരികെ വരാമെന്ന് മാത്രമാണ് കരുതിയത്, എന്നാല്‍ നയന്‍താരയുടെ പ്രൊഫെഷണലിസവും ബഹുമാനവും തന്നെ അമ്പരപ്പിച്ചു.അവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കമാകുന്നത്. |