ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്ത. ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു.
കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്തത്. 'ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല' എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളില്‍ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. |