Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
സിനിമ
  Add your Comment comment
സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ക്രൂരത കണ്ട് ആ കഥാപാത്രത്തെ അവതരിപ്പിച്ച നടനെ പൊതിരെ തല്ലി പ്രേക്ഷക
Text By: Reporter, ukmalayalampathram
'ലവ് റെഡ്ഡി' എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടനാണ് ഒരു പ്രേക്ഷകയുടെ ക്ഷോഭം നേരിട്ടറിഞ്ഞത്. നടനുള്‍പ്പടെയുള്ളവര്‍ തിയറ്റര്‍ സന്ദര്‍ശനത്തിയെപ്പോഴാണ് സിനിമ കാണാനെത്തിയ യുവതി എന്‍.ടി രാമസ്വാമി എന്ന നടന് നേരെ പാഞ്ഞടുത്തത്. ഹൈദരാബാദിലെ ഒരു തീയറ്ററിലാണ് സംഭവം.

ഇദ്ദേഹത്തെ കണ്ടതും ഒരു സ്ത്രീ ദേഷ്യത്തില്‍ ഓടിവന്ന് തല്ലുന്നത് വീഡിയോയില്‍ കാണാം. ഒപ്പം അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് വലിക്കാനും ആവര്‍ത്തിച്ച് തല്ലാനും നോക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ആ സ്ത്രീയെ പിടിച്ചു മാറ്റുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

നടനെ തല്ലാനൊരുങ്ങിയ യുവതിയെ അണിയറക്കാര്‍ ചേര്‍ന്നു പിടിച്ചു മാറ്റുകയായിരുന്നു. വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമാക്കാരുടെ തന്നെ പ്രമോഷനല്‍ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് വിമര്‍ശനം.

മറ്റ് ചിലര്‍ ആ സ്ത്രീയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സിനിമയെ സിനിമയായി കാണാന്‍ പഠിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും സംഭവത്തില്‍ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല.
 
Other News in this category

 
 




 
Close Window