ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫ് വീണ്ടും ലണ്ടനില്‍. ചികിത്സയ്ക്കായാണ് വെള്ളിയാഴ്ച പോയതെന്നാണ് വിവരം. ഏതാനും ദിവസത്തിനുള്ളില്‍ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം ഷെറിഫും ലണ്ടനിലേക്ക് തിരിക്കും. എത്ര ദിവത്തെ സന്ദര്‍ശനമാണെന്നതില്‍ വ്യക്തതയില്ല. അഴിമതിക്കേസുകളില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി ചികിത്സയ്‌ക്കെന്ന പേരില്‍ ലണ്ടനിലേക്ക് പോയ നവാസ് നാലുവര്‍ഷത്തിനുശേഷം 2023 ഒക്ടോബറിലാണ് തിരിച്ചെത്തിയത്.