ലണ്ടന്‍: യുകെയില്‍ വിസ ലഭിക്കാനായി അപേക്ഷിക്കുമ്പോള്‍ ലാംഗ്വേജ് ടെസ്റ്റിനായി നൂറുകണക്കിന് പൗണ്ടാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹോം ഓഫീസ്. ഹോം ഓഫീസ് സെക്രട്ടറി സീമ മല്‍ഹോത്രയാണ് ലോര്‍ഡ്സ് കമ്മിറ്റി മുന്‍പാകെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ലാംഗ്വേജ് ടെസ്റ്റിനും ക്വാളിഫിക്കേഷന്‍ അസസ്മെന്റുകള്‍ക്കുമായി എക്ടിസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഫീസ് ഈടാക്കുന്നത്. 2008 മുതല്‍ ഇത് നടന്നു വരികയാണ്. ഇതോടെ ടെസ്റ്റുകള്‍ക്ക് 400 പൗണ്ട് വരെ ചാര്‍ജ് ചെയ്യുന്നത് നിയമവിധേയമാക്കാനുള്ള നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിലാണ് ഹോം ഓഫീസ്. ഇതിന് പുറമെ ഫീസ് ഇനത്തില്‍ ഈടാക്കിയ പണം തിരികെ നല്‍കാനും മന്ത്രിമാര്‍ ആലോചിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മാത്രം എക്ടിസ് 50 മില്ല്യണ്‍ പൗണ്ട് ഫീസ് ഇനത്തില്‍ നേടിയെന്നാണ് കണക്ക്.