ഭരണകക്ഷി എംപി മൈക്ക് ആംസ്ബറി നടുറോഡില്‍ തല്ലുണ്ടാക്കി. ഒരാളെ തല്ലി വീഴ്ത്തി നിലത്തിട്ട് ചവിട്ടിക്കൂട്ടുന്ന ദൃശ്യം പുറത്തു വന്നു.എംപിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തു. എം പിയുടെ മണ്ഡലത്തിലെ ചെഷയറിലാണ് സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ എതിരാളിയെ എംപി അടിച്ച് നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ മൈക്ക് ആംസ്ബറിയെ ലേബര്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു എന്നാണ് എംപിയുടെ ഭാഷ്യം. എന്നാല്‍, തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത് രണ്ടുപേര്‍ തമ്മില്‍ തെരുവില്‍ വാക്ക് തര്‍ക്കത്തില്‍ ഇടപെടുന്നതാണ്. എം പി ആദ്യ ഇടി ഇടിക്കുന്നതിന് മുന്‍പായി ഏതെങ്കിലും വിധത്തില്‍ അക്രമ സ്വഭാവമുള്ള നടപടികളോ, പ്രകോപനമോ അതില്‍ കാണുന്നില്ല. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും, പോലീസ് അന്വേഷണത്തിന് വിധേയനാവുകയും ചെയ്ത എം പി, സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റില്‍ നിന്നും വിലക്ക് കല്‍പ്പിച്ച് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നു. |