വെയില്‍സിലേയും സ്‌കോട്ലന്‍ഡിലേയും പോലെ ശാരീരിക ശിക്ഷകള്‍ നിരോധിക്കാന്‍ ഇംഗ്ലണ്ട് സര്‍ക്കാരും ആലോചിക്കുന്നു. പുതിയ നിയമത്തിലൂടെ നിരോധനം കൊണ്ടുവരാന്‍ ആലോചനയുണ്ടെന്ന് ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ വ്യക്തമാക്കി.
ഉടന്‍ ഒരു നിയമ മാറ്റമല്ല ആലോചിക്കുന്നത്, വിദഗ്ധരുമായി സംസാരിച്ച ശേഷമാണ് തീരുമാനം നടപ്പാക്കുക. നിര്‍ദ്ദേശം എങ്ങനെ പ്രായോഗികമാക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഈ അടുത്ത് കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് റേച്ചല്‍ ഡിസൂസ ആവശ്യമുന്നയിച്ചിരുന്നു. ഉടന്‍ നിയമം കൊണ്ടുവരില്ലെന്നും ആലോചിക്കാമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശം. നേരത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയിരുന്നു. |