സിനിമ കോണ്‍ക്ലേവ് ഉടന്‍ നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതില്‍ 26 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സിനിമ മേഖലയിലെ നിയമനിര്‍മ്മാണത്തിനായി സാംസ്‌കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായി സര്‍ക്കാര്‍ പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവല്‍ക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. |