രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‍ കുല്‍വിന്ദര്‍ റാമിനെ കോടതിയില്‍ ഹാജരാക്കി. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റിരുന്നു. 48-കാരനായ കുല്‍വീന്ദര്‍ റാമാണു പ്രതി.
രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ച് കൊണ്ടാണ് അക്രമം തുടങ്ങിയതെന്ന് പ്രോസിക്യൂട്ടര്‍ ജിയാനെല്‍ ഈവ്ലിന്‍ ആംബ്രോസ് വ്യക്തമാക്കി. മറ്റൊരു പെണ്‍കുട്ടിയുടെ വായ മുതല്‍ ചെവി വരെയും വെട്ടേറ്റു.
മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ്സ് കോടതിയില്‍ ഹാജരാക്കിയത്. |