തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് നികുതി വര്‍ധനകള്‍ ഒഴിവാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. 14 വര്‍ഷത്തിന് ശേഷം ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഒരുങ്ങുകയാണ്. അധികാരത്തിലെത്തിയാല്‍ ഇന്‍കം ടാക്‌സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികാരം ഏറ്റയുടന്‍ 22 ബില്യണ്‍ പൗണ്ടിന്റെ ബ്ലാക്ക്‌ഹോള്‍ തീര്‍ത്താണ് ടോറി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ഇത് മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്. |