Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
സിനിമ
  Add your Comment comment
ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മ ഒരുക്കുന്ന 'ജയ് ഹനുമാന്‍' എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റര്‍ പുറത്ത്
Text By: Reporter, ukmalayalampathram
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ബുധനാഴ്ച എത്തും. അദ്ദേഹത്തിന്റെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ 'ജയ് ഹനുമാന്‍' പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോള്‍ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ട്ടിക്കുന്നുണ്ട്. അതില്‍ ഹനുമാന്‍ ഒരു പുരാതന ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഈ പ്രീ- ലുക്ക് പോസ്റ്റര്‍, ദീപാവലിക്ക് ഒരു ദിവസം മുമ്പ് നാളെ പുറത്ത് വരുന്ന വമ്പന്‍ അപ്ഡേറ്റിന്റെ ആവേശം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നായകനായി ആരാണ് എത്തുകയെന്നുള്ള പ്രഖ്യാപനത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഹനുമാന്‍ എന്ന ദൈവിക കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇപ്പോള്‍ ശക്തമാണ്. നിര്‍മ്മാതാക്കളായ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ഗുണനിലവാരത്തോടുള്ള സിനിമാനുഭവം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതില്‍ പേരുകേട്ടവരാണ്. 'ജയ് ഹനുമാന്‍' ഉയര്‍ന്ന നിര്‍മ്മാണ മൂല്യങ്ങളും മികച്ച സാങ്കേതിക നിലവാരവും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന് ഈ പ്രോജെക്ടിലുള്ള അവരുടെ പങ്കാളിത്തം ഉറപ്പുനല്‍കുന്നു. പിആര്‍ഒ - ശബരി.
 
Other News in this category

 
 




 
Close Window