മുറയുടെ ട്രെയ്ലര്‍ വീഡിയോക്ക് തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ പ്രശംസ
Text By: Reporter, ukmalayalampathram
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയ്ലര്‍ തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചു. 'മുറ'യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, സംവിധായകന്‍ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാന്‍ ഫാസില്‍ നാസര്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റി ജോബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍ തുടങ്ങിയവര്‍ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരില്‍ കണ്ടത്. Watch Trailer: - ആക്ഷന്‍ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രെയ്ലര്‍ തന്നെ മനോഹരമെന്നും നവംബര്‍ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വന്‍ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവര്‍ത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാന്‍ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ട്രെയ്ലര്‍ യൂട്യൂബില്‍ മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ്.