ലെസ്റ്ററിലെ ബക്ക് മിനിസ്റ്റര്‍ റോഡിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ വിശാലമായ ഹാളില്‍ ഉദ്ഘാടന സമ്മേളനത്തോടൊപ്പം സംവാദങ്ങള്‍ ആശയ കൂട്ടായ്മ കൂടാതെ അത്യുഗ്രന്‍ കണ്ടന്റ് ക്രിയേറ്റേഴ്സ് അവാര്‍ഡു വിതരണവും കിടിലന്‍ ഡി ജെ പാര്‍ട്ടിയുമായി ആണ് പരിപാടികള്‍ പര്യവസാനിച്ചത്. കൃത്യം അഞ്ചു മണിക്ക് ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ ലെസ്റ്റര്‍ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സ് ആയ രാജ് ജോമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് ജോര്‍ജ് എടത്വാ, സെക്രട്രറി രേവതി മുന്‍ പ്രസിഡന്റ് ജോസ് തോമസ് മുന്‍ സെക്രട്ടറി അജീഷ് കൃഷ്ണന്‍ കമ്മറ്റി അംഗമായ സോണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
യു കെയിലെ മികച്ച കണ്ടന്റ് ക്രിയേറ്റ്സ് ലിസ്റ്റില്‍ പെട്ട ലിന്റു റോണി, മല്ലു കപ്പിള്‍സ്, ഷെഫ് ജോമോന്‍ എന്നിവര്‍ മുഖ്യാതിഥികളായി ഏറ്റവും ആകര്‍ഷകമായ അവാര്‍ഡ് വിതരണം ചെയ്തു. 22 അവാര്‍ഡുകള്‍ വിവിധ മേഖലകളില്‍ നല്‍കി ആദരിച്ചു, കൂടാതെ കണ്ടന്റ് കൊണ്ട് കരവിരുത് രചിച്ചവര്‍ക്കു പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ മുന്‍പോട്ടു മുന്നേറുവാനുള്ള വിവിധ ആശയങ്ങള്‍ ക്രിയേറ്റേഴ്‌സിന്റെ കൂട്ടായ്മ പങ്കു വെച്ചു.
കൂടാതെ വിഷ്ണു വയലിനും പ്രഫുല്‍ കാജുനിലും ഫ്യൂഷന്‍ സംഗീതം അവതരിപ്പിച്ചു. കണ്ടന്റ് ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ മുന്നേറുവാന്‍ താല്‍പര്യമുള്ള ആര്‍ക്കും എല്‍എംസിസി ഗ്രുപ്പ് അംഗത്വം നല്‍കും. പരസ്പരം സഹായിച്ചു കൊണ്ട് മുന്നേറുവാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഡി ജെയും പരിപാടിയെ ഗംഭീരമാക്കി. വരും വര്‍ഷം സീസണ്‍ 2നു വേണ്ടിയുള്ള ഒരുക്കങ്ങളോടെ ആണ് ഇത്തവണത്തെ മീറ്റിംഗ് അവസാനിച്ചത്. |