2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം എന്‍എസ് മാധവന്‍ പ്രതികരിച്ചു. 54 വര്‍ഷമായി എഴുത്തിന്റെ ലോകത്തുണ്ട്. എഴുത്തിന്റെ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. എസ്.കെ. വസന്തന്‍ ചെയര്‍മാനായും ഡോ. ടി.കെ നാരായണന്‍, ഡോ. മ്യൂസ് മേരി രാര്‍ജ്ജ് എന്നിവര്‍ അംഗങ്ങളായും സി.പി അബൂബക്കര്‍ മെബര്‍ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. |