സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേര്‍ന്നു. പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാര്‍ഥന, നക്ഷത്ര, അലംകൃത എന്നിവരും വീട്ടിലെ ആഘോഷപരിപാടികളില്‍ ഒത്തുചേര്‍ന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
''കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകള്‍. എല്ലായ്‌പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,'' എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്തു. |