വെര്‍മോണ്ട് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചതോടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വെര്‍മോണ്ടിലെ പോളിങ് ബൂത്തുകള്‍ ഉണര്‍ന്നത്. വൈകാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പോളിങ് ആരംഭിച്ചു.
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കം സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ച്ചയായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടു. |