രണ്ടാമതും വരുമെന്ന് അന്നേ പ്രഖ്യാപിച്ചതാണ് ട്രംപ്. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ മത്സരിക്കുമെന്ന പ്രഖ്യാപനം. സ്ഥിരം ശൈലിയില്‍ ആളിക്കത്തിയുള്ള പ്രചാരണം. അനധികൃത കുടിയേറ്റവും പണപ്പെരുപ്പവും ഊന്നിപ്പറഞ്ഞു. വ്യക്തിഹത്യയും പരിഹാസങ്ങളും മുറപോലെ നടന്നു. പ്രചാരണത്തിനിടെ വെടിയേറ്റതുള്‍പ്പെടെ നാടകീയ രംഗങ്ങള്‍. ആദ്യം മുന്നിലായിരുന്ന ട്രംപിനെ,കമലയുടെ വരവ് വിറപ്പിച്ചു. പിന്നീട് അമേരിക്ക കണ്ടത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം.
ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചൈനയുമായി വ്യാപാര യുദ്ധം. കുടിയേറ്റ വിലക്ക് കര്‍ശനമാക്കി. എതിരാളികളെ വ്യക്തിഹത്യ നടത്തിയും അതിരൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തിയും ട്രംപ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയനാകുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തി. 2020-ല്‍ ജോ ബൈഡനോടേറ്റ തോല്‍വി അക്ഷരാര്‍ത്ഥത്തില്‍ ട്രംപിനെ ഞെട്ടിച്ചു. തോല്‍വി അംഗീകരിക്കാത്ത ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോളില്‍ അഴിഞ്ഞാടി. കലാപാഹ്വാനത്തിന് കേസിനുമേല്‍ കേസുകള്‍. അതെല്ലാം കാറ്റില്‍ പറന്നു ഇതാ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി എത്തിയിരിക്കുന്നു. |