അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രചാരണം നടത്തിയിരുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപിനായി കോട്ടയം കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെന്റ് മൈക്കിള്‍സ് ഇടവക ദേവാലയത്തില്‍ ഒരു മാസം മുന്‍പ് നൊവേന നടത്തിയതായി റിപ്പോര്‍ട്ട്. നൊവേനയുമായി ബന്ധപ്പെട്ട് ദേവാലയത്തിലെ രസീതിന്റെ ചിത്രം പുറത്തു വന്നു. ഒക്ടോബര്‍ മൂന്നാം തീയതിയായിരുന്നു 200 രൂപ അടച്ച് ഡോണള്‍ഡ് ട്രംപിനായി നൊവേന ബുക്ക് ചെയ്തത്. പേര് ഡോണള്‍ഡ് ട്രംപ്, സ്ഥലം ഫ്‌ലോറിഡ, യുഎസ്എ എന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ട്രംപിന്റെ വിജയത്തിന് ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ ഹിന്ദുസേന പൂജ നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു 30 മിനിറ്റ് നീണ്ട പ്രാര്‍ത്ഥന നടന്നത്. |