തിരുവനന്തപുരം: വിനോദസഞ്ചാര വ്യാപാരമേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയന്‍ ശ്രദ്ധനേടുന്നു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും കലാരൂപങ്ങളും പ്രകടമാക്കുന്ന പവിലിയന്‍ 110 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. കഥകളി, മോഹിനിയാട്ടം തുടങ്ങിയ പ്രകടനങ്ങളാണ് പ്രധാന ആകര്‍ഷണം.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം കെ. ദൊരൈസ്വാമി പവിലിയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പങ്കെടുത്തു. കേരളത്തിലേക്കു വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു മേളയിലെ പങ്കാളിത്തം ഗുണംചെയ്യുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 11 ടൂറിസം, വ്യവസായ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.