Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
UK Special
  Add your Comment comment
അമ്മാവനെ വിവാഹം കഴിച്ചു, യുകെ യുവതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക്കിസ്ഥാന്‍ ശരിയത്ത് കോടതി
reporter

പാകിസ്ഥാന്‍കാരനായ അമ്മാവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ 30 -കാരിക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീയത്ത് കോടതി. യുകെ സ്വദേശിനിയായ യുവതി 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കവെയാണ് തന്റെ അമ്മയുടെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായിതെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ നിന്നും യുകെയിലേക്ക് താമസം മാറ്റുന്നതിനുള്ള നിയമപരമായ തടസം നീക്കുന്നതിനായി അമ്മാവന്‍, വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ ഇവര്‍ നിര്‍ബന്ധിതയായി. ഇതിന് പിന്നാലെ ഇവര്‍ ഗര്‍ഭിണിയായുമായി.

എന്നാല്‍, പ്രസവത്തിനായി യുവതി യുകെയിലേക്ക് മടങ്ങിയെങ്കിലും അമ്മാവന്‍ പാകിസ്ഥാനില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ അയല്‍വാസികള്‍ ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ച് മത കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കെതിരെയും വ്യഭിചാര കുറ്റം ചുമത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ യുവതി സമൂഹ മാധ്യമത്തില്‍ വീഡിയോ ചെയ്തു. പിന്നീട് നീക്കം ചെയ്ത വീഡിയോയില്‍ യുകെയിലേക്ക് പോകുന്നതിനുള്ള രേഖകള്‍ സംഘടിപ്പിക്കാനായി അമ്മാവനെ വിവാഹം കഴിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് യുവതി ആരോപിച്ചു.

'ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചാല്‍ പകരമായി അദ്ദേഹം ഒരു കാറും വീടും ധാരാളം പണവും നല്‍കുമെന്നും അങ്ങനെ ഞങ്ങളുടെ ജീവിതം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അയാള്‍ക്ക് തന്റെ കുഞ്ഞിനെയും എന്നെയും കുറിച്ച് വേവലാതിയില്ല. അവന്‍ എന്റെ ജീവിതം നശിപ്പിച്ചു. എനിക്ക് സഹായം ആവശ്യമാണ്.' യുവതി വീഡിയോയില്‍ പറഞ്ഞതായി മെട്രോ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പാകിസ്ഥാനില്‍ യുവതിക്കെതിരെ വ്യഭിചാര കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ' ബ്രിട്ടീഷ് പാകിസ്ഥാനി (വധു) വഴി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് കടക്കുക എന്നതായിരുന്നു മുഴുവന്‍ സംഭവത്തിന് പിന്നിലെ വിഷയം. അമ്മാവനും യഥാര്‍ത്ഥ മരുമകളും തമ്മിലുള്ള ബന്ധം വെളിപ്പെട്ടു, അവര്‍ തമ്മിലുള്ള വിവാഹം ശരീഅത്തില്‍ അനുവദനീയമല്ല. അത്തരമൊരു വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ ദാമ്പത്യബന്ധങ്ങള്‍ ഉണ്ടാക്കുന്നത് നിഷിദ്ധമാണ്, ഇത് വ്യഭിചാരത്തിന്റെ വിഭാഗത്തില്‍ പെടുന്നു.' പാക് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീയത്ത് നിയമ പ്രകാരം വ്യഭിചാര കുറ്റം ചുമത്തിയാല്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് നിയമം. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതിന് പിന്നാലെ അമ്മാവന്‍ ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹത്തിന് ദൃക്‌സാക്ഷിയായ ഒരാളോടൊപ്പം അമ്മാവനെ അറസ്റ്റ് ചെയ്ത് പാക് ജയിലിടച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window