സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശ്രദ്ധക്ഷണിക്കുംവിധം ചൂളമടിക്കുന്നതും കൂവി വിളിക്കുന്നതും ലൈംഗിക പീഢനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സിലിന്റേതാണു നടപടി. സ്ത്രീകളുടെ നേരേ ഇനി ചൂളമടിച്ചതായി പരാതി ലഭിച്ചാല്‍
ഫൈന്‍ 1000 പൗണ്ട്. പരാതിയുള്ളവര്‍ ഓണ്‍ലൈന്‍ ഫോം വഴി പരാതി നല്‍കാനാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ബാര്‍ക്കിംഗ് ആന്‍ഡ് ഡെഗെന്‍ഹാം കൗണ്‍സിലര്‍മാര്‍ ഇതു സംബന്ധിച്ച ഒരു പഠനം നടത്തിയിരുന്നു. വനിതകള്‍ വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്ക് വിധേയമാകുന്നതായി പഠനസംഘം കണ്ടെത്തി. പുരുഷന്മാര്‍ പിന്തുടരുകയോ, തങ്ങളുടെ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയോ ചെയ്തു എന്നാണ്. പത്ത് ശതമാനം പേരാണ് ചൂളമടിയെ കുറിച്ച് പരാതിപ്പെട്ടത്.
ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങളില്‍ പൊതുയിട സുരക്ഷാ ഉത്തരവുകള്‍ നിലവിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് പ്രച്ഛന്നവേഷധാരികളായ പോലീസുകാര്‍ നടത്തിയ ഓപ്പറേഷനില്‍ ഇല്‍ഫോര്‍ഡില്‍ ഒരാള്‍ കുടുങ്ങിയത്. പൊതുയിട സുരക്ഷാ നിയമപ്രകാരം ആദ്യമായി കേസിലകപ്പെടുന്നതും അയാളായിരുന്നു. അന്ന് നൂറ് പൗണ്ട് ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇല്‍ഫോര്‍ഡ് ടൗണ്‍ സെന്ററില്‍ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്. |