ജപ്പാനില്‍ വച്ചായിരുന്നു വിവാഹം നടന്നത്. തിരുനെല്‍വേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് വധു. കാര്‍ത്തി, ശരത്കുമാര്‍, രാധിക ശരത്കുമാര്‍, മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ള നിരവധി താരങ്ങള്‍ ധനൂഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു.നടന്‍ ശിവകാര്‍ത്തികേയന്‍ ദമ്പതികളെ വീഡിയോ കോളിലൂടെ ആശംസയറിയിച്ചു.ജപ്പാനിലാണ് ചടങ്ങ് നടന്നതെങ്കിലും ഹല്‍ദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്കെ സംഘടിപ്പിച്ചിരുന്നു.
സംഗീത് നൈറ്റില്‍ സിനിമാ താരങ്ങളും ചുവടുവച്ചു.കുടുംബത്തിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ് നെപ്പോളിയന്‍. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.നെപ്പോളിയനും ഭാര്യയും തിരുനെല്‍വേലിയിലെത്തി ചടങ്ങില്‍ പങ്കെടുത്തു.മകന് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു. |