ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രം ഒരു അന്വേഷണത്തിന്റെ തുടക്കം തിയേറ്ററില്‍ എത്തി. എംഎ നിഷാദ് തന്റെ പ്രിയ പിതാവ് പിഎം കുഞ്ഞിമൊയ്തീന്റെ ജീവിതത്തില്‍ സംഭവിച്ച, അദ്ദേഹം അറിഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയെടുത്ത ചിത്രമാണിത്. സംവിധായകന്‍ സുപ്രധാനമായ ഒരു മുഴുനീള കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. നടി വാണിവിശ്വനാഥ് ഈ സിനിമയിലൂടെ വീണ്ടും ചലച്ചിത്ര ലോകത്ത് നിറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അഭിനയ പ്രകടനങ്ങള്‍ക്ക് കയ്യടിക്കുന്നതിനൊപ്പം വളരെ ആഴത്തില്‍ ദൃഢമായ തിരക്കഥയ്ക്കും മികവാര്‍ന്ന സംവിധാന മികവിനും കയ്യടി നല്‍കുന്നുണ്ട് പ്രേക്ഷകര്‍ . ചിത്രത്തിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട ചടുലത കൈവിടാതെയുള്ള ചിത്രീകരണം പ്രേക്ഷകനെ തീയറ്ററില്‍ പിടിച്ചിരുത്തുന്നു. വിവേക് മേനോനാണ് ക്യാമറയ്ക്ക് പിന്നില്‍. ചിത്രസംയോജനം ജോണ്‍കുട്ടിയും, ഹൃദയഹാരിയായ ഗാനങ്ങളുടെ സംഗീതം എം ജയചന്ദ്രനാണ്. |