ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂര്‍ത്തിയും ബെംഗളൂരുവിലെ പ്രശസ്തമായ കോഫി ഷോപ്പായ തേര്‍ഡ് വേവ് കോഫിയില്‍. അവരുടെ കാഷ്വല്‍ ഔട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചു. ദമ്പതികളുടെ ചിത്രങ്ങള്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തു. തേര്‍ഡ് വേവ് കോഫിയിലേക്ക് പോകുന്നതിന് മുമ്പ്ദമ്പതികള്‍ ജയനഗറിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദര്‍ശിച്ചു. അക്ഷതയുടെ മാതാപിതാക്കളായ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയും സുധ മൂര്‍ത്തിയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുടുംബം ക്ഷേത്ര ആചാരങ്ങളില്‍ പങ്കെടുക്കുകയും ഗുരു രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു.സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജി 20 ഉച്ചകോടിക്ക് മുമ്പ് ഋഷിയും അക്ഷതയും ന്യൂഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സമാനമായ രീതിയില്‍ തന്നെയാണ് ഈ സന്ദര്‍ശനവും, അവിടെയും അവര്‍ പരമ്പരാഗത പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. വെള്ള ഷര്‍ട്ടും കറുത്ത ട്രൗസറും ധരിച്ച ഋഷി സുനക്കും പാസ്തല്‍ നിറമുള്ള കുര്‍ത്ത ധരിച്ച അക്ഷതാ മൂര്‍ത്തിയും സമാധാനപരമായ ഒരു കോഫി ഡേറ്റ് ആസ്വദിക്കുന്നതായി തോന്നി.പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു അപൂര്‍വ നിമിഷമായിരുന്നു കഫേയിലേക്കുള്ള അവരുടെ സന്ദര്‍ശനം. 2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈയില്‍ രാജിവെക്കുന്നത് വരെ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയായി ഋഷി സുനക് സേവനമനുഷ്ഠിച്ചു. ഈ പദവി വഹിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ഇന്ത്യക്കാരന്‍ എന്ന ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ലേബര്‍ പാര്‍ട്ടിയുടെ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ അധികാരമേറ്റു.