ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസിതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെനാളായി ചികിത്സയിലായിരുന്നു.
തമിഴ് സിനിമകളിലൂടെ തിളങ്ങിയ ?ഗണേഷ് മലയാളത്തിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 400-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഡല്‍ഹി ?ഗണേഷ് തിരുനെല്‍വേലി സ്വദേശിയാണ്.
അഭിനയം ആരംഭിക്കുന്നതിന് മുമ്പ് ഡല്‍ഹി ?ഗണേഷ് വ്യോമസേന ഉദ്യോ?ഗസ്ഥനായിരുന്നു. 1964 മുതല്‍ 1974 വരെ 10 വര്‍ഷമാണ് ഇന്ത്യന്‍ വ്യോമസേനയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചത്. സിനിമയില്‍ അഭിനയിക്കാനായാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്.
സിനിമയില്‍ എത്തിയ ശേഷം സംവിധായകന്‍ കെ ബാലചന്ദര്‍ ആണ് ഗണേഷന്‍ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേഷ് എന്ന പേര് നല്‍കിയത്. കമലഹാസന്‍ നായകനായ ഇന്ത്യന്‍-2 വിലാണ് ഡല്‍ഹി ?ഗണേഷ് അവസാനമായി അഭിനയിച്ചത്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. |