പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ഔദ്യോഗിക വസതിയില്‍ ദീപാവലി വിരുന്നില്‍ കമ്യൂണിറ്റി ലീഡര്‍മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരൊക്കെയാണു പങ്കെടുത്തത്. ദീപം തെളിച്ചു, കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചു അതിനൊപ്പം മാംസാഹാരവും ബിയര്‍, വൈന്‍ എന്നിവയും വിളമ്പിയെന്നാണ് ആരോപണം. ആഘോഷ പരിപാടിയില്‍ കെയര്‍ സ്റ്റാര്‍മര്‍ ദീപാവലി ആശംസാ പ്രസംഗവും നടത്തി.
ഡൗണിംഗ് സ്ട്രീറ്റില്‍ ദീപാവലി ആഘോഷങ്ങള്‍ മദ്യവും മാംസവും ഇല്ലാതെയാണ് നടന്നിരുന്നതെന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉപദേശകര്‍ ഈ വിഷയത്തില്‍ കാണിച്ച അശ്രദ്ധ വലിയ ദുരന്തമായിപ്പോയെന്നും അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്സില്‍ വ്യക്തമാക്കി. റിഷി സുനക് പ്രധാനമന്ത്രി ആയിരന്നപ്പോള്‍ നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ല. |