ലണ്ടന്‍: ലോകത്തെ ആദ്യ 'ആര്‍ട്ടിസ്റ്റ്' റോബോട്ടാണ് എയ്ഡ. സ്വന്തം ചിത്രമടക്കം കാന്‍വാസിലാക്കി ലോകത്തെ വിസ്മയിപ്പിച്ച എയ്ഡ ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. എയ്ഡ വരച്ച ഒരു ചിത്രം ലേലത്തില്‍ വിറ്റുപോയത് 1.08 മില്യണ്‍ ഡോളറിനാണ്; അഥവാ, 9.1 കോടി ഇന്ത്യന്‍ രൂപക്ക്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞന്‍ അലന്‍ ട്യൂറിങ്ങിന്റെ ഛായാചിത്രം ലണ്ടനിലെ ലേലസ്ഥാപനമായ സൊതബീസാണ് ലേലത്തിനെത്തിച്ചത്. 2.2 മീറ്ററുള്ള ചിത്രത്തിന് 'എ.ഐ. ഗോഡ്' എന്നാണ് പേര്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്ലേസിന്റെ സ്മരണാര്‍ഥമാണ് എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിന് എയ്ഡ എന്ന് പേരിട്ടത്.