പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ 11 മാസം പ്രായമുള്ള മകള്‍ അഥീന അന്തരിച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകളാണ് അഥീന. കഴിഞ്ഞ രണ്ടാഴ്ചയായി പനിയെ തുടര്‍ന്നു കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐമുറി മാവിന്‍ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ . രണ്ട് വര്‍ഷം മുന്‍പ് ആണ് ജിനോയും അനിതയും യുകെയിലെത്തിയത്. കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണാഘോഷത്തില്‍ പങ്കെടുത്തിരുന്നു. |