Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.688 INR  1 EURO=95.6297 INR
ukmalayalampathram.com
Fri 16th May 2025
 
 
Teens Corner
  Add your Comment comment
കൊച്ചി കായലില്‍ ഹോളിവുഡ് സിനിമ പോലെ സീ പ്ലെയിന്‍ ഇറങ്ങി; മൂന്നാറിലെ മാട്ടുപ്പെട്ടിയിലേക്കും ജലവിമാനം
Text By: Reporter, ukmalayalampathram
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി കേരളത്തിലെ ആദ്യ സീപ്ലെയിന്‍ ബോള്‍ഗാട്ടി മറീനയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നടത്തി. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായി ബോള്‍ഗാട്ടിയില്‍ തന്നെ ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പുറപ്പെട്ടത്.

മൈസൂരുവില്‍ നിന്നാണ് സീപ്ലെയിന്‍ ഇന്നലെ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window