യുകെയിലെ ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. ലൈംഗിക പീഡനക്കേസ് കൈകാര്യം ചെയ്തതില്‍ ബിഷപ് പലതും ഒളിച്ചുവച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും ആരോപണ വിധേയന് വിദേശത്തേക്കു പോകാന്‍ സഭ അനുമതി നല്‍കി. സിംബാബ്വേയിലും ദക്ഷിണാഫ്രിക്കയിലും പോയ ആരോപണ വിധേയന്‍ അവിടെയും ബാലപീഡനം തുടര്‍ന്നു. - ഈ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നു. ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികളെ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്ത് ആണ് ആരോപണ വിധേയന്‍. ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികളെ ഇദ്ദേഹം പീഡിപ്പിച്ചുവെന്നും മര്‍ദിച്ചുവെന്നും പരാതി ലഭിച്ചിരുന്നു.
ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിന് എതിരായ റിവ്യൂവിലാണ് നൂറിലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെല്‍ബി മാപ്പ് പറഞ്ഞിരുന്നു. സംഭവങ്ങള്‍ 2013-ല്‍ തന്നെ വെല്‍ബി പോലീസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് റിവ്യൂ കണ്ടെത്തി. 1980-കള്‍ മുതല്‍ തന്നെ സ്മിത്തിന്റെ ചെയ്തികളെ കുറിച്ച് വെല്‍ബിക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിവ്യൂ വ്യക്തമാക്കിയത്.
എഴുപതുകളിലെ ക്യാംപിന് നേതൃത്വം നല്‍കിയത് ആര്‍ച്ച് ബിഷപ് ആയിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാന്‍ സഭ അനുമതി നല്‍കിയെന്നും തുടര്‍ന്ന് സിംബാബ്വേയിലും ദക്ഷിണാഫ്രിക്കയിലും പോയ സ്മിത്ത് അവിടെയും ബാലപീഡനം തുടര്‍ന്നുവെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. പീഡനത്തെക്കുറിച്ച് 2013ല്‍ അറിഞ്ഞിട്ടും ആര്‍ച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പീഡനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ആര്‍ച്ച് ബിഷപ് വിശദീകരിച്ചത്. |