മുമ്പ് 20 മണിക്കൂര്‍ ആയിരുന്നു ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതായി കാനഡയുടെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. ഇതിലൂടെ അവധിദിനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസ്ഥിരത കൈവരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രാജ്യത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാനും പുതിയ നയം സഹായിക്കുമെന്ന് കരുതുന്നു.
അതേസമയം, പഠനസ്ഥാപനങ്ങള്‍ മാറുന്നതിന് കര്‍ശന നിയമങ്ങളും കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര
വിദ്യാര്‍ത്ഥികള്‍ പുതിയ സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കുകയും അനുമതി വാങ്ങുകയും വേണമെന്നാണ് അധികൃതര്‍ പറയുന്നത്.
സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാമുകള്‍ കാനഡ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എസ്ഡിഎസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാറ്റം തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ പുതിയ അപേക്ഷകള്‍ നല്‍കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷ പ്രക്രിയ പിന്തുടരേണ്ടി വരും. വളരെയധികം സമയമെടുക്കുന്ന പ്രക്രിയ കൂടിയാണിത്. ജോലിസമയത്തിലെ വര്‍ധനവ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമെങ്കിലും എസ്ഡിഎസ് നിര്‍ത്തലാക്കിയത് പെര്‍മിറ്റ് അപേക്ഷ പ്രോസസിംഗില്‍ കാലതാമസമുണ്ടാക്കുമെന്നാണ് കരുതുന്നത്. |